അമലയ്‌ക്ക് കുലുക്കമില്ല, അധികൃതരെ ഞെട്ടിച്ച് ഫഹദിന്റെ നീക്കം; നല്‍കിയത് 17.68 ലക്ഷം രൂപ

അമലയ്‌ക്ക് കുലുക്കമില്ല, അധികൃതരെ ഞെട്ടിച്ച് ഫഹദിന്റെ നീക്കം; നല്‍കിയത് 17.68 ലക്ഷം രൂപ

 Fahad fazil , pondicherry car registration issues , car registration , Amala Paul , പോണ്ടിച്ചേരി , ബെൻസ് കാർ , ഫഹദ് ഫാസിൽ , അമല , ആലപ്പുഴ ആർടിഒ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (17:11 IST)
പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നീക്കം ശക്തമാക്കിയതോടെ നടൻ നികുതിയടച്ചു. ഓഫീസിലെത്തി 17.68 ലക്ഷം രൂപയാണ് താരം നികുതിയടച്ചത്.

സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പും ക്രൈംബ്രാഞ്ചും ഫഹദിന് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നികുതിയടച്ച് താരം പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്.

സംസ്ഥാനത്തെ നികുതി വെട്ടിക്കാനാണ് പോണ്ടിച്ചേരിയിൽ ആഡംബര വാഹനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത്. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നികുതിയായി വരുമ്പോള്‍ കേരളത്തിൽ പതിനാല് മുതൽ ഇരുപത് ലക്ഷം രൂപവരെ നികുതി നല്‍കണം. ഈ സാഹചര്യത്തിലാണ് പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്ട്രേഷന്‍ കൂടുതലായത്.

സമാനമായ കേസ് നടപടികള്‍ നേരിടുന്ന നടി അമലാപോള്‍ നികുതി അടയ്‌ക്കില്ലെന്ന നിലപാടിലാണുള്ളത്. ഇന്ത്യയില്‍ എവിടെയും തനിക്ക് സ്വത്ത് വകകള്‍ സ്വന്തമാക്കാനും വാങ്ങാനുമുള്ള അവകാശമുണ്ടെന്ന നിലപാടിലാണ് അമല. കേസ് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ നേരിടുമെന്നും ഇവര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :