1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ezhuthachan Prize Sakkariya

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്

Ezhuthachan
തിരുവനന്തപുരം: തുഞ്ചത്ത് എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ സക്കറിയയ്ക്ക് നല്‍കും. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാന്‍ സക്കറിയയ്ക്ക് പുരസ്‌കാരം നല്‍കുന്നത്.
 
പുരസ്‌ക്കാര തുകയായ അഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് സാഹിത്യ പുരസ്‌കാരം. സമൂഹം തനിക്കു നല്‍കിയ അംഗീകാരമാണ് ഇതെന്നും പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞു. കഴിഞ്ഞ വര്ഷം ശ്രീ ആനന്ദിനായിരുന്നു എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
'കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്യുക': ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപി റാലിയിൽ പറ്റിയ നാക്കുപിഴ, വീഡിയോ !