അഭിറാം മനോഹർ|
Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (17:21 IST)
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2021ലെ സമാധാന നോബേൽ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്‌തു. ഇസ്രയേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത നിർവഹിച്ചതിൽ നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്.
ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ട്രംപ് നടത്തിയ ശ്രമങ്ങളെ ടൈബ്രിംഗ് പ്രശംസിച്ചു. പുരസ്‌കാരത്തിന് നാമനിർദേശം നൽകിയ മറ്റ് അപേക്ഷകരേക്കാൾ ലോകസമാധാനത്തിനായി ട്രംപ് ഇടപ്പെട്ടിട്ടുള്ളതായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.