സൌമ്യയെ ട്രെയിനിൽനിന്ന് താഴേക്ക് തള്ളിയിട്ടതിനു വ്യക്തമായ തെളിവുകളുണ്ട്: ഡോക്ടർ ഷെർളി വാസു

സൌമ്യയെ ട്രെയിനിൽനിന്ന് താഴേക്ക് തള്ളിയിട്ടതിനു തെളിവുകളുണ്ടെന്ന് സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഷെർളി വാസു

kozhikkode, soumya, murder, govinda chami കോഴിക്കോട്, സൌമ്യ, കൊലപാതകം, ഗോവിന്ദച്ചാമി
കോഴിക്കോട്| സജിത്ത്| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2016 (11:07 IST)
സൌമ്യയെ ട്രെയിനിൽനിന്ന് താഴേക്ക് തള്ളിയിട്ടതിനു തെളിവുകളുണ്ടെന്ന് സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഷെർളി വാസു. ട്രെയിനിൽനിന്ന് സ്വയം ചാടുമ്പോഴുണ്ടാകുന്ന തരം മുറിവുകളല്ല സൌമ്യയുടെ ശരീരത്തിൽ കണ്ടെത്തിയതെന്നും ഡോക്ടർ ഷെർളി പറഞ്ഞു

സൌമ്യയുടെ നെറ്റിയിൽ ആറു മുറിവുകളാണ് ഉണ്ടായിരുന്നത്. ട്രെയിനിന്റെ വാതിലിൽ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളായിരുന്നു ഇത്. കൂടാതെ കൈകൾ വാതിലിനിടയിൽ അമർത്തി ക്ഷതമേൽപ്പിച്ചതിന്റെ മുറിവുകളും കണ്ടെത്തിയിട്ടുണ്ടായിരുന്നു. പേടിച്ച് പുറത്തേക്കു ചാടിയതാണെങ്കിൽ പരുക്കള്‍ ഇത്തരത്തിലല്ല ഉണ്ടാകുക. കൈകാലുകളുടെ എല്ലുകള്‍ പൊട്ടുകയും നട്ടെല്ലിനും ക്ഷതമേൽക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു

കൂടാതെ ഗോവിന്ദച്ചാമിയുടെ ചർമത്തിന്റെ ഭാഗങ്ങൾ സൌമ്യയുടെ നഖത്തിനുള്ളിൽനിന്ന് ലഭിച്ചിരുന്നു. ശരീരത്തിൽനിന്ന് കിട്ടിയ ബീജവും പരിശോധിച്ചു. ഈ രണ്ടു ഡിഎൻഎകളും പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഗോവിന്ദച്ചാമിയുടേതാണെന്നു കണ്ടെത്തുകയും ചെയ്തു. സൌമ്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങൾ സഹിതമാണ് കോടതിയിൽ റിപ്പോർട്ട് നൽകിയതെന്നു ഷെർളി വാസു വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :