അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 24 മണിക്കൂറിൽ 22,771 രോഗികൾ, കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തിലേക്ക്
- തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 21പേര്‍ക്കുവീതം കൊവിഡ് സ്ഥിരീകരിച്ചു
- കൊവിഡ് മരണം ഇന്ത്യയില്‍ 18000 കടന്നു; ലോകത്ത് അഞ്ചരലക്ഷം
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേക്കാൽ കോടിയിലേക്ക്: അമേരിക്കയിൽ ഇന്നലെ മാത്രം രോഗം ബാധിച്ചത് 54,904 പേർക്ക്
- പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മെഹ്മൂദ് ഖുറേഷിക്ക് കൊവിഡ്
മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ലംഘനം; ചമ്പക്കുളം മാര്‍ക്കറ്റിലെ നിരവധിപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എറണാകുളം ചമ്പക്കുളം മാര്‍ക്കറ്റില്‍ പ്രവേശിച്ച നിരവധിപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇനിയും ലംഘനം ആവര്‍ത്തിച്ചാല്‍ കടകള്‍ അടച്ചുപൂട്ടിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് കൊടുത്തു.
നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാരകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പറഞ്ഞു. അതേസമയം കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റില്‍ നിന്നും 132 പേരുടെ സ്രവം പരിശോധനക്കയച്ചതില്‍ ഫലം വന്ന ഒന്പതുപേരുടേത് നെഗറ്റീവായിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണെങ്കിലും നഗരം അടച്ചിടേണ്ടതില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.