1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

സാമ്പത്തിക ബാധ്യത : ദമ്പതികൾ ജീവനൊടുക്കി

Suicide
എറണാകുളം: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇടക്കൊച്ചിയിൽ ദമ്പതികൾ ജീവനൊടുക്കി. ഇടക്കൊച്ചി പാലമറ്റം റോഡിൽ കോയിമ്മപറമ്പിൽ ആന്റണി (64), ഭാര്യ സലോമി (59) എന്നിവരാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

രാവിലെ വീട്ടിലെത്തിയവർ ഇവരെ വിളിച്ചെങ്കിലും വീട്ടിൽ നിന്ന് മറുപടി ഉണ്ടായില്ല. തുടർന്ന് ഇവർ താമസിക്കുന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്ന മകൻ ആൻസനെ വിവരം അറിയിക്കുകയും ജനൽ വഴി വീട്ടിനുള്ളിൽ നോക്കിയപ്പോൾ ഇരു മുറികളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഇവർക്ക് സ്വന്തമായി വീടുണ്ടെങ്കിലും ആധാരം ബാങ്കിൽ പണയത്തിലാണ്. ആദ്യ ഭാര്യ മരിച്ചതിനു ശേഷമാണ് ആന്റണി സലോമിയെ വിവാഹം കഴിച്ചത്. ഇവരുടെ ദാമ്പത്യത്തിൽ മക്കളില്ല. മരപ്പണിക്കാരനായ ആന്റണി രോഗബാധിതനുമാണ്. പലരിൽ നിന്നും ആന്റണി പലിശയ്ക്ക് പണം വാങ്ങിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കൈക്കൂലിക്കേസിൽ വില്ലേജ് അസിസ്റ്റന്റും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി