ട്യൂഷനുപോകാത്തതിന് വഴക്കുപറഞ്ഞു: എറണാകുളത്ത് 11വയസുകാരി തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 ഫെബ്രുവരി 2023 (08:33 IST)
ട്യൂഷനുപോകാത്തതിന് വഴക്കുപറഞ്ഞതിന്റെ വിഷമത്തില്‍ 11വയസുകാരി തൂങ്ങിമരിച്ചു. എറണാകുളം തൃകാരിയൂരിലാണ് സംഭവം. തൃകാരിയൂര്‍ സ്വദേശിയായ പതിനൊന്നുകാരി സേതുലക്ഷ്മി ആണ് മരിച്ചത്. വീട്ടിലെ ഫാനിലാണ് കുട്ടി തൂങ്ങി മരിച്ചത്. ട്യൂഷന് പോകാത്തത് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :