വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; കൊച്ചിയില്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായ യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (08:42 IST)
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിയില്‍ കൊച്ചിയില്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായ യുവാവ് അറസ്റ്റില്‍. കുന്നംകുളം സ്വദേശി പ്രണവ് സുഭാഷിണിയാണ് അറസ്റ്റ് ചെയ്തത്. കടവന്ത്ര പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ മലപ്പുറം സ്വദേശിയായ യുവതിയെ ഇയാള്‍ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ആയിരുന്നു.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :