കോവിഡ് വ്യാപനം: എറണാകുളത്ത് അതീവ ജാഗ്രതാ നിര്‍ദേശം, രണ്ടാഴ്ച നിര്‍ണായകം

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 12 മെയ് 2021 (13:09 IST)

എറണാകുളത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ഇനിയുള്ള രണ്ടാഴ്ച നിര്‍ണായകം. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം. അനവശ്യമായി പുറത്തിറങ്ങരുത്. കൂട്ടംചേരരുത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. രണ്ട് ആഴ്ച അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ജില്ലയില്‍ പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലുള്ള പഞ്ചായത്തുകളുടെ എണ്ണം പത്തൊമ്പതില്‍ നിന്ന് പന്ത്രണ്ടായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അത്യാവശ്യക്കാര്‍ക്കുള്ള ഇ പാസ് അനുവദിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :