തേക്കിടപാട്; ബന്ധുനിയമനത്തിന് പിന്നാലെ 'കുടുംബക്ഷേത്രത്തിൽ' കുടുങ്ങി ജയരാജൻ, 50 കോടിയുടെ തേക്ക് സൗജന്യമായി ആവശ്യപ്പെട്ട് ജയരാജന്റെ കത്ത്

മന്ത്രിയായിരിക്കെ ജയരാജൻ വനം വകുപ്പിനോട് 50 കോടിയുടെ തേക്ക് സൗജന്യമായി ആവശ്യപ്പെട്ടു, ചട്ട വിരുദ്ധമെന്ന് വകുപ്പ് മന്ത്രി

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (15:22 IST)
ബന്ധു നിയമനത്തിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ ഇ പി ജയരാജന് മേൽ പുതിയ അരോപണം. കോടിയോളം വില വരുന്ന തേക്ക് ആവശ്യപ്പെട്ട് വ്യവസായ മന്ത്രിയായിരിക്കെ വനംവകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതായി റിപ്പോർട്ട്. 1200 ക്യൂബിക് മീറ്റർ തെക്ക് സൗജന്യമായി നൽകണമെന്നായിരുന്നു ജയരാജൻ വനം വകുപ്പിനോട് ആവശ്യപ്പെട്ടത്.

കണ്ണൂരിലെ ഇരുണാവിലെ ജയരാജന്റെ കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായിട്ടാണ് വനം മന്ത്രിയോട് തേക്ക് ആവശ്യപ്പെട്ടത്. മന്ത്രിയുടെ ലെറ്റർ പാഡിലാണ് ക്ഷേത്ര സമിതിയുടെ ശുപാർശ വന്നത്. എന്നാൽ, ഇത്രയും ഭീമമായ അളവിൽ തേക്ക് നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് വനം വകുപ്പ് കത്ത് നിരസിക്കുകയായിരുന്നു. സ്വകാര്യ ക്ഷേത്രങ്ങൾക്ക് തേക്ക് നൽകുന്നത് ചട്ടവിരുദ്ധമാണെന്നായിരുന്നു വനം വകുപ്പ് നൽകിയ വിശദീകരണം.

അതേസമയം, ക്ഷേത്ര കമ്മിറ്റി നൽകിയ അപേക്ഷ‌യിൽ മന്ത്രിയുടെ ലെറ്റർ പാഡിലാണ് ശുപാർശ കത്ത് വന്നതെന്ന് വനം വകുപ്പ് മന്ത്രി കെ രാജു വ്യക്തമാക്കി. കത്ത് കിട്ടിയതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വിഷയത്തോള് ഇപ്പോൾ പ്രതികരിക്കുന്നില്ലെൻ ഇ പി ജയരാജൻ അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :