മോദിയും പിണറായിയും ദൈവദോഷം അനുഭവിക്കുമെന്ന് കെ മുരളീധരന്‍

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (16:10 IST)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ദൈവദോഷം അനുഭവിക്കും എന്നും ശരണം വിളിക്കേണ്ട സമയത്ത് ഇരുവരും ശരണം വിളിച്ചില്ലെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

അവര്‍ ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ബിജെ.ഐ അക്രമവുമായി രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :