ഇനി ക്ലച്ചും ഗിയറും ഇടേണ്ട, ഡ്രൈവിംഗ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (11:33 IST)
ഡ്രൈവിംഗ് ലൈസൻസിനായുള്ള എച്ച്, റോഡ് ടെസ്റ്റ് എന്നിവയ്ക്ക് ഇനി മുതൽ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം. ടെസ്റ്റിൽ ഇലക്ട്രിക് വാഹനങ്ങളും ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടു.

ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിർദേശത്തെ തുടർന്നാണ് തീരുമാനം. 2019ൽ സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്രം ഇക്കാര്യത്തിൽ നിയമം മാറ്റിയെങ്കിലും കേരളം ഇതുവരെയും ഇത് നടപ്പാക്കിയിരുന്നില്ല. ടെസ്റ്റിൽ ഓട്ടോമാറ്റിക്,ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനാവില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നത്. ഇതോടെ ലൈസൻസ് ടെസ്റ്റുകൾ ഇനി കൂടുതൽ എളുപ്പത്തിലാകും. കാറുകൾ മുതൽ ട്രാവലർ വരെ 7,500 കിലോയിൽ താഴെ വരെയുള്ള ലെയിറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസിനാണ് വ്യവസ്ഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :