അനുബന്ധ വാര്‍ത്തകള്‍
- ആദ്യ ശമ്പളം കിട്ടിയതിന്റെ സന്തോഷത്തിന് സ്കൂട്ടറില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചു; വണ്ടി മറഞ്ഞ് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
- 18 വര്‍ഷം മുമ്പ് പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ച കേസ്; ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്!
- സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം; രണ്ടുപേര്‍ പിടിയില്‍
- നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്കി അതിജീവിത
- താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു
നിങ്ങള്‍ക്ക് ഇ-ശ്രാം കാര്‍ഡുണ്ടോ?3000 പ്രതിമാസ ആനുകൂല്യം!
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു സുപ്രധാന സംരംഭമാണ് ഇ-ശ്രാം കാര്‍ഡ്. 16 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് ഈ കാര്‍ഡ് ലഭ്യമാവുക. എന്നാല്‍ ഇ-ശ്രം കാര്‍ഡ് ഉള്ളവര്‍ക്ക് പ്രതിമാസം 3000 രൂപ ലഭിക്കുമെന്ന് ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ പലരും മനസ്സിലാക്കുന്നില്ല. ഇത്തരത്തില്‍ 3000 രൂപ ലഭിക്കും എന്നുള്ളത് സത്യം തന്നെയാണ് .
പക്ഷേ അത് പെന്‍ഷന്‍ സ്‌കീമിന്റെ ഭാഗമാണ്. 60 വയസ്സു കഴിഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആണിത്. അവര്‍ നിക്ഷേപിക്കുന്ന തുക അനുസരിച്ചായിരിക്കും ഈ പെന്‍ഷന്‍. എന്തൊക്കെയാണ് ഇ-ശ്രം കാര്‍ഡിന്റെ മറ്റ് ആനുകൂല്യങ്ങള്‍ എന്ന് നോക്കാം. കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്.
കൂടാതെ ആയുഷ്മാന്‍ ഭാരതത്തിന്റെ കീഴില്‍ 5 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കും. കാര്‍ഡ് ഉടമകളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വനിതാ തൊഴിലാളികള്‍ക്ക് ഗര്‍ഭകാലയളവിലെ സഹായം, പെന്‍ഷന്‍ എന്നിവയാണ് മറ്റാനുകൂല്യങ്ങള്‍.