തിരുവനന്തപുരം|
സജിത്ത്|
Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (12:27 IST)
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കുന്ന വകുപ്പാണ് ആഭ്യന്തരവകുപ്പെന്നതില്‍ ആര്‍ക്കും ഒരു സംശയവുമില്ല. അതുപോലെതന്നെയാണ് പൊലീസുകാരുടെ കാര്യവും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും ജിഷ്ണു കേസും നടിയെ ആക്രമിച്ച കേസുമൊക്കെ ഇതില്‍ ചിലതുമാത്രമാണ്. എന്നാല്‍ പൊലീസ് തലപ്പത്തിരിക്കുന്ന പലര്‍ക്കും സംസ്ഥാനത്തെ മന്ത്രിമാരെയോ അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളോ അറിയില്ലെന്നതാണ് ഇന്ന് നടന്ന ഒരു സംഭവം തെളിയിക്കുന്നത്.
ഇന്‍റലിജൻസ് മേധാവി ഐജി മുഹമ്മദ് യാസിനാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഇന്ന് രാവിലെ അദ്ദേഹം കൃഷിമന്ത്രി വി എസ് സുനിൽകുമാറിനെ കാണാൻ ഇറങ്ങി. എന്നാല്‍ മന്ത്രി നേരെപോയത് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖന്റെ അടുത്തേക്കായിരുന്നു. ഇന്‍റലിജൻസ് മേധാവി വന്നതറിഞ്ഞ് കാണാൻ എത്തിയ മന്ത്രി ചന്ദ്രശേഖരനോട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ചോദ്യം വന്നു. മന്ത്രി സുനിൽകുമാറല്ലേയെന്ന്... ചോദ്യം ചോദിച്ചത് സംസ്ഥാനത്തെ ഇന്‍റലിജൻസ് മേധാവിയായതിനാല്‍ മന്ത്രിക്ക് തന്നെ സംശയം തോന്നിക്കാണും ഇനി താൻ സുനിൽകുമാറാണോ എന്ന്...
കേരള് പൊലീസ് വരുത്തുവക്കുന്ന ഇത്തരം നാണക്കേടുകള്‍ പരിഹരിക്കുന്നതിനായി സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടെങ്കിൽ, ആദ്യം മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും കുറിച്ച് എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പഠിപ്പിച്ചുകൊടുക്കുന്നതായിരിക്കും ഏറ്റവും നല്ലകാര്യമെന്നാണ് ഇന്നത്തെ സംഭവം വ്യക്തമാക്കുന്നത്. അതേസമയം, അദ്ദേഹം മറ്റൊരു മന്ത്രിയെ കാണാനാണ് വന്നതെന്നും ഇന്‍റലിജൻസ് മേധാവിക്ക് ഇത്തരത്തിൽ തെറ്റുപറ്റുന്നത് വളരെ മോശമാണെന്നും മന്ത്രി ചന്ദ്രശേഖരൻ പ്രതികരിച്ചു.