1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dr R Bindu donates 2 Lakhs

ശമ്പളത്തിനു പുറമെ രണ്ട് ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മന്ത്രി ആര്‍.ബിന്ദു

എല്ലാ മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു

Dr.R.Bindu
Dr.R.Bindu and Pinarayi Vijayan 

വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു രണ്ടു ലക്ഷം രൂപ കൂടി സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക്, മന്ത്രി ഡോ.ആര്‍.ബിന്ദു മുഖ്യമന്ത്രിയ്ക്ക് കൈമാറി. മന്ത്രിമാര്‍ നല്‍കുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി ഡോ.ബിന്ദുവിന്റെ സംഭാവന.
 
എല്ലാ മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 60 കോടിയിലേക്ക് അടുക്കുകയാണ്. 
 
About Writer
രേണുക വേണു