വയനാട് ദുരന്തം: നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടറും പാസ്ബുക്കും ലഭ്യമാക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (14:35 IST)
പ്രകൃതിക്ഷോഭത്തില്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടര്‍, റെഗുലേറ്റര്‍, പാസ്ബുക്ക് എന്നിവ ലഭ്യമാക്കുന്നതിന് ഗ്യാസ് ഏജന്‍സികള്‍ക്ക്
നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. കൂടാതെ ദുരന്തബാധിത മേഖലകളില്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ നശിച്ച പ്രദേശത്തെ രണ്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം മേപ്പാടിയില്‍ തന്നെ ആരംഭിച്ചു.
ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ മാവേലി സ്റ്റോറുകളും ഒരുക്കിയിട്ടുണ്ട്.

അതത് മേഖലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിന് അനുസൃതമായി സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്നും അവശ്യവസ്തുക്കള്‍ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ആഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :