രാഷ്ട്രീയത്തിലേക്കില്ല, എന്നെ ആ നേതാവുമായി താരതമ്യം ചെയ്ത് അപമാനിക്കരുത്: പൃഥ്വിരാജ്

Last Updated: ഞായര്‍, 10 ഫെബ്രുവരി 2019 (15:27 IST)
പകരം വയ്ക്കാനില്ലാത്ത യുവ താരമാണ് പൃഥ്വിരാജ്. മലയാള സിനിമയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് അദ്ദേഹം. നടനിൽ നിന്ന് സംവിധായകനിലേക്കും നിർമാതാവിലേക്കും ചുവട് വെച്ചിരിക്കുകയാണ് ഈ താരം. നടന്മാരുടെ രാഷ്ട്രീയ പ്രവേശനം എപ്പോഴും ചർച്ചയാവാറുണ്ട്.

ഈയിടെ മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളും വളരെയധികം ചർച്ചയായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ആരു വിളിച്ചാലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്ന് നടന്‍ പൃഥ്വിരാജ്. അത്തരത്തിലുള്ള ഓഫര്‍ വന്നാല്‍ നിരസിക്കും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രിത്വിരാജിന്റെ ഇംഗ്ലീഷ് ട്രോളന്മാർക്ക് ഇപ്പോഴും ആഘോഷമാണ്. ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരുമായി തന്നെ താരതമ്യം ചെയ്ത് അദ്ദേഹത്തെ അപമാനിക്കരുതെന്നും താരം പറഞ്ഞു. അദ്ദേഹം വലിയ പണ്ഡിതനാണ്. ഭാഷാ, ചരിത്രം, രാഷ്ട്രീയം എന്നിവയെ കുറിച്ച്‌ തരൂരിന് നല്ല അറിവുണ്ട്. അടുത്തിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :