പഠിപ്പ് മുടക്കി സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് എസ്‌എഫ്‌ഐ

തിരുവനന്തപുരം| Last Modified ബുധന്‍, 9 ജൂലൈ 2014 (08:12 IST)
പഠിപ്പ് മുടക്കിയുള്ള സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന്‌ എസ്‌എഫ്‌ഐ‌. പഠിപ്പു മുടക്കിയുള്ള സമരം എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ അവസാനിപ്പിക്കണമെന്ന്‌ എസ്‌ എഫ്‌ ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞ സാഹചര്യത്തിലാണ്‌ സംസ്‌ഥാന നേതൃത്വം നിലപാട്‌ വ്യക്‌തമാക്കിയത്‌.

പഠിപ്പു മുടക്കലും അക്രമ സമരവും കാലഹരണപ്പെട്ട രീതിയാണെന്നാണ്‌ വി ശിവദാസന്‍ ഇന്നലെ കണ്ണൂരില്‍ അഭിപ്രായപ്പെട്ടത്‌. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും പഠിപ്പു മുടക്കിയുള്ള സമരത്തിന്‌ എതിരെ രംഗത്തെത്തിയിരുന്നു.

പഠിക്കാന്‍ വേണ്ടിയായിരിക്കണം സമരമെന്നും പഠിപ്പു മുടക്കിയുള്ള സമരരീതി ശരിയല്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു. എസ്‌എഫ്‌ഐയുടെ പുതിയ നീക്കത്തെ സ്വാഗതം ചെയ്‌ത് വിദ്യാഭ്യാസ വിചക്ഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :