1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dog Attack news

ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്ന് വരുന്ന വഴി ഏഴുവയസുകാരിയെ തെരുവുനായ ആക്രമിച്ചു

Dog Attack
ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്ന് വരുന്ന വഴി ഏഴുവയസുകാരിയെ തെരുവുനായ ആക്രമിച്ചു. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ ആക്രമിച്ചത്. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അശ്വതി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയ്ക്കാണ് സംഭവം. 
 
കടിയേറ്റതിന് പിന്നാലെ കുട്ടിയെ ആലപ്പുഴ ജനറല്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വലതുകാലിനാണ് ഗുരുതരമായ പരിക്കേറ്റിട്ടുള്ളത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിലമ്പൂരില്‍ 14കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി