ശക്തമായ ന്യൂനമര്‍ദ്ദം: ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കൊച്ചി| Last Modified ബുധന്‍, 7 മെയ് 2014 (16:59 IST)
അതിശക്തമായ ന്യൂനമര്‍ദ്ദം കാരണമുണ്ടാകാവുന്ന കനത്ത മഴയും കാറ്റും നേരിടാന്‍ അതീവ പാലിക്കാന്‍ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ചു. ന്യൂനമര്‍ദ്ദം വടക്കന്‍ ജില്ലകളിലേയ്ക്കും വ്യാപിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തൊട്ടാകെ മഴയ്ക്കും കാറ്റിനും അതുമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്.

ദുരന്തനിവാരണ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണസെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് 0471 - 2331639 എന്ന നമ്പരില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് പരാതികള്‍ അറിയിക്കാം. ദുരന്ത ലഘൂകരണത്തിനായി പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള ജില്ലയിലും അയല്‍ജില്ലകളായ കൊല്ലം, കന്യാകുമാരി ജില്ലകളിലും തകര്‍ത്ത മഴയാണു പെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :