അക്കാര്യം തീരുമാനിക്കേണ്ടത് പാർവതി അല്ല, സ്ത്രീക്ക് എന്തുമാകം എന്നാണോ? - പാർവതിയ്ക്ക് മറുപടിയുമായി സംവിധായകൻ

ഒരാൾ എങ്ങനെ സിനിമ എടുക്കണമെന്ന് പാർവതിയോ, പാർവതിയുടെ സംഘടനയോ അല്ല തീരുമാനിക്കേണ്ടത്: നടിക്ക് മറുപടിയുമായി സംവിധായകൻ

aparna| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2017 (09:13 IST)
മമ്മൂട്ടി നായകനായ കസബയ്ക്കെതിരെ ഐ എഫ് എഫ് കെ വേദിയിൽ വെച്ച് രൂക്ഷമായി വിമർശിച്ച നടി പാർവതിയുടെ നിലപാട് മലയാള സിനിമയിലെ പലർക്കും ഒഷ്ടപെട്ടിട്ടില്ലെന്ന് വ്യക്തം. ഇതിനകം നിരവധി പേർ താരത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തി. ഇപ്പോഴിതാ പാർവതിക്ക് മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തുമായ കെ പി രംഗത്ത്.

വ്യാസന്റെ കുറിപ്പ് വായിക്കാം:

പാർവതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ ചെയ്യണമെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണ്. കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിർമാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌.

അല്ലാതെ പാർവതിയൊ, പാർവതിയുടെ സംഘടനയോ അല്ല. സെക്സി ദുർഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌. ഇതാണ് ഫാസിസം,സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ? കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ല ഐഎഫ്എഫ്കെയുടെ വേദിയിൽ നടന്ന ഈ പരാമർശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :