ദിലീപും കാവ്യ മാധവനും വിവാഹിതരായി; സാക്ഷിയായി മീനാക്ഷി; ആശംസകളുമായി മമ്മൂട്ടിയടക്കമുള്ള പ്രമുഖര്‍

ദിലീപും കാവ്യ മാധവനും വിവാഹിതരായി

കൊച്ചി| Last Modified വെള്ളി, 25 നവം‌ബര്‍ 2016 (10:00 IST)
ചലച്ചിത്രതാരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ദിലീപിന്റെ മകള്‍ മീനാക്ഷി സാക്ഷിയായ വിവാഹത്തിന് മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ ആശംസകള്‍ അറിയിക്കാന്‍ എത്തി.

മമ്മൂട്ടി, സലിം കുമാര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മേനക സുരേഷ് കുമാര്‍, ചിപ്പി, രഞ്ജിത്ത്, മീര ജാസ്മിന്‍, ജോമോള്‍, ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹത്തിനുശേഷം നവദമ്പതികള്‍ ഇന്ന് ദുബൈയിലേക്ക് പോകും.

നടി മഞ്ജു വാര്യരില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ദിലീപിന്റെയും കാവ്യ മാധവന്റെയും പേര് ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും താരങ്ങള്‍ ഇത് നിഷേധിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :