നിര്‍ണായക നീക്കത്തിനൊരുങ്ങി ദിലീപ്; നിയമോപദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ട് - നീക്കം തിരിച്ചറിഞ്ഞ് പൊലീസ്!

നിര്‍ണായക നീക്കത്തിനൊരുങ്ങി ദിലീപ്; നിയമോപദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ട് - നീക്കം തിരിച്ചറിഞ്ഞ് പൊലീസ്!

 Dileep , police , highcourt , kavya madhavan , Suni , Appunni , police , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , അപ്പിണ്ണി , ഹൈക്കോടതി , നാദിര്‍ഷ
കൊച്ചി| jibin| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (19:58 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ 85ദിവസത്തെ ജയില്‍‌വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചാലുടന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് താരം ഒരുങ്ങുന്നതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചാലുടന്‍ സിആര്‍പിസി 482 വകുപ്പ് പ്രകാരം കോടതിയെ സമീപിക്കാനും കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെടാനുമാണ് ദിലീപിന്റെ തീരുമാനം. ഇതുസംബന്ധിച്ച് താരത്തിന് നിയമോപദേശം ലഭിച്ചു.

കേസില്‍ ദിലീപിനെ നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭ്യമായിട്ടില്ലെന്നും അതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള സാഹചര്യമുണ്ടെന്നുമാണ് ദിലീപിന് ലഭിച്ച നിയമോപദേശം.

കോടതി കുറ്റപത്രം റദ്ദാക്കിയാല്‍ ശക്തമായ നിയമപോരാട്ടതിനാകും ദിലീപ് ഒരുങ്ങുക. തനിക്കെതിരെ ഉയര്‍ന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും പേരു പറഞ്ഞ് പരസ്യമായി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും നല്‍കാനും ദിലീപ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ദിലീപിന്റെ നീക്കം മുന്‍‌കൂട്ടി മനസിലാക്കിയാണ് അന്വേഷണ സംഘം നീങ്ങുന്നത്. കോടതിയില്‍ നിന്ന് ഈ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് 90ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത്. പൊരുത്തക്കേടുകള്‍ ഇല്ലാത്ത ശക്തമായ കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :