ദിലീപിന് അകത്തും പുറത്തും രക്ഷയില്ല; ഡി സിനിമാസ് ഇനി ഓര്‍മ്മയാകുമോ ? - പണികൊടുത്തത് നഗരസഭാ

ദിലീപിന് അകത്തും പുറത്തും രക്ഷയില്ല; ഡി സിനിമാസ് ഇനി ഓര്‍മ്മയാകുമോ ? - പണികൊടുത്തത് നഗരസഭാ

  Dileep , Appunni , Pulsar suni , Actress attack , D Cinemas , police , kavya madhavan , ദിലീപ് , കാവ്യ മാധവന്‍ , ഡി സിനിമാസ് , പൊലീസ് , പള്‍സര്‍ സുനി , അപ്പുണ്ണി
കൊച്ചി| jibin| Last Updated: വെള്ളി, 4 ഓഗസ്റ്റ് 2017 (19:20 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടി. ചാലക്കുടി നഗരസഭാ കൗൺസിൽ തീരുമാനത്തെ തുടർന്നായിരുന്നു നടപടി. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അടച്ചുപൂട്ടൽ.

ഡി സിനിമാസ് പൂട്ടാന്‍ ചാലക്കുടി നഗരസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തീയേറ്ററിന് നിർമാണ അനുമതി നൽകിയതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിനത്തിലാണ് അടച്ചു പൂട്ടല്‍.

നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു, നഗരസഭയുടെ അംഗീകാരമില്ലാതെ കെട്ടിടത്തിന്‍റെ പ്ലാന്‍ മാറ്റി തുടങ്ങിയ ഗുരുതരമായ തെറ്റുകളാണ് ഡി സിനിമാസിന്റെ പേരിലുള്ളത്.



വിജിലന്‍സ് അന്വേഷണം അവസാനിക്കും വരെ തിയേറ്റര്‍ പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം അവസാനിച്ചാലും ലൈസന്‍സ് നല്‍കില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :