അറസ്റ്റിലാകുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ മണിക്കൂറോളം ദിലീപുമായി സംസാരിച്ചു, ഇന്നസെന്റിനേയും വിളിച്ചു- അഞ്ജാതനെ പൊലീസ് പിടികൂടി

തിരശീലയ്ക്ക് പിന്നിലിരുന്ന് ദിലീപിനെ വിളിച്ചയാളെ പൊലീസ് കസ്റ്റഡിയിലെത്തു...

അപർണ| Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (11:22 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ല. വിചാരണ നീട്ടിക്കൊണ്ട് പോകാൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ശ്രമിക്കുന്നതായി കോടതി തന്നെ നിരീക്ഷിച്ചിരുന്നു.

കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ റോത്തഗി എത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനിടെ ദിലീപുമായി മണിക്കൂറോളം ഫോണിൽ സംസാരിച്ച വ്യക്തിയെ പൊലീസ് പിടികൂടിയതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

നടി അക്രമിക്കപ്പെട്ടതിനേ തുടര്‍ന്ന് ദിലീപ് സംശയത്തിന്റെ നിഴലിൽ നിന്ന സമയത്തെ അദ്ദേഹത്തിന്റെ ഫോൺകോളുകളുടെ വിശദമായ റിപ്പോർട്ട് പൊലീസ് ശേഖരിച്ചിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒരാള്‍ പലപ്പോഴായി മണിക്കൂറുകളോളം ദിലീപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

ദീര്‍ഘനാളായി അന്വേഷണ സംഘം ഇയാളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ ദീർഘമായ അന്വേഷണത്തിന് ശേഷം തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു

താരസംഘടനയുടെ പ്രസിഡന്റായിരുന്ന ഇടത് എംപി ഇന്നസെന്റിനേയും ഇയാള്‍ വിളിച്ചിരുന്നു. എന്നാല്‍ സംഭാഷണത്തില്‍ ദുരൂഹത തോന്നിയ ഇന്നസെന്റ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. കേസില്‍ നിര്‍ണ്ണായകമായ പെന്‍ഡ്രൈവും സിം കാര്‍ഡും ഇയാളുടെ കൈവശമാണോ സൂക്ഷിച്ചിട്ടുണ്ടാവുക എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :