ദിലീപിന്റെ സാന്നിധ്യത്തില്‍ ആഞ്ഞടിച്ച് മോഹന്‍ലാല്‍; ലാലിന്റെ ആദ്യ പ്രതികരണം പുറത്ത്

ദിലീപിന്റെ സാന്നിധ്യത്തില്‍ ആഞ്ഞടിച്ച് മോഹന്‍ലാല്‍; ലാലിന്റെ ആദ്യ പ്രതികരണം പുറത്ത്

   Dileep , Mohanlal , Amma , Malayala cinema , മോഹന്‍ലാല്‍ , താരസംഘടന , അമ്മ , നടി ആക്രമിക്കപ്പെട്ട സംഭവം , ദിലീപ്
കൊച്ചി| jibin| Last Updated: വ്യാഴം, 29 ജൂണ്‍ 2017 (19:08 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മോഹന്‍ലാല്‍ രംഗത്ത്. കലുഷിതമായ അവസ്ഥ താരസംഘടനയായ മറികടക്കും. ഈ പ്രതിസന്ധി മറിടകടക്കാനുള്ള ശേഷി സംഘടനയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടനയ്ക്ക് ഇത്തരം അവസ്ഥകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്ത പുതിയ തിയറ്റര്‍ സംഘടന ഫിയോകിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ലാലിന്റെ പ്രതികരണം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യമായാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.

അതേസമയം, അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനു ശേഷം കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :