കൊച്ചി|
jibin|
Last Modified തിങ്കള്‍, 24 ജൂലൈ 2017 (14:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിനെ കോടതിയിൽ നേരിട്ട് ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അങ്കമാലി ഫസ്‌റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.
ദിലീപിന് സുരക്ഷാ പ്രശ്നമുണ്ട്. അദ്ദേഹത്തെ ഓരോ തവണ കോടതിയിൽ ഹാജരാക്കുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും
സുരക്ഷാഭീഷണി നിലനില്‍ക്കുന്നു. അതിനാൽ വിഡിയോ കോൺഫറൻസ് അനുവദിക്കണമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. പൊലീസിന്റെ അപേക്ഷയിൽ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ദിലീപിനെ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് കനത്ത സുരക്ഷാവലയത്തിലാണ്. കോടതിയിലും തെളിവെടുപ്പിനുമെല്ലാം കൊണ്ടുപോയപ്പോഴും ജനങ്ങൾ തിങ്ങിക്കൂടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.