ദിലീപിനെ അഴിക്കുള്ളിലാക്കാന്‍ പൊലീസ്, “അങ്ങനെ പറയില്ലെന്ന് നാദിര്‍ഷാ” - പുത്തന്‍ കളികളുമായി അന്വേഷണ സംഘം!

“അങ്ങനെ പറയില്ലെന്ന് നാദിര്‍ഷാ” - പുത്തന്‍ കളികളുമായി അന്വേഷണ സംഘം

 Dileep , Kavya madhavan , Appunni , pulsar suni , nadirsha , suni , police , യുവനടി , ദിലീപ് , കാവ്യ മാധവന്‍ , അപ്പുണ്ണി , പള്‍സര്‍ സുനി , പൊലീസ് , നാദിര്‍ഷാ
കൊച്ചി| jibin| Last Modified വെള്ളി, 11 ഓഗസ്റ്റ് 2017 (14:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ മേല്‍ അന്വേഷണ സംഘം സമ്മര്‍ദ്ദം ശക്തമാക്കിയെന്ന് റിപ്പോര്‍ട്ട്.

നടിയെ അക്രമിച്ച കേസില്‍ പൊലീസ് കണ്ടെത്തിയ തെളിവുകളിലെ വിവരങ്ങളെക്കുറിച്ച് അറിയാമെന്നു സമ്മതിക്കണമെന്നാണ് അന്വേഷണസംഘം നാദിര്‍ഷായോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിനെതിരെ ശക്തമായ കുറ്റപത്രം തയ്യാറാക്കുന്നതിനു വേണ്ടിയാണ് അന്വേഷണ സംഘം ഇങ്ങനെയൊരു നീക്കം നടത്തുന്നത്. നാദിര്‍ഷായെ കൂടാതെ ദിലീപിന്റെ സഹായിയും മാനേജരുമായ അപ്പുണ്ണിയില്‍ നിന്നും അനുകൂല മൊഴി വാങ്ങാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.

ഗൂഢാലോചനയില്‍ ദിലീപ് പങ്കാളിയാണെന്നും സാഹചര്യങ്ങള്‍ അറിയാമെന്നതിനും തങ്ങളുടെ കൈവശം തെളിവുണ്ടെന്നും അതിനാല്‍ കുറ്റം സമ്മതിക്കണമെന്നുമാണ് നാദിര്‍ഷയോട് പൊലീസ് ആവശ്യപ്പെടുന്നത്. ബാക്കി കാര്യങ്ങള്‍ കൂടി സമ്മതിച്ചുകൊണ്ട് നാദിര്‍ഷാ മൊഴി നല്‍കിയാല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. എന്നാല്‍, ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്ന നിലപാടില്‍ നാദിര്‍ഷാ ഉറച്ചുനില്‍ക്കുകയാണ്.

നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ വിളിച്ചുവരുത്തി അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേസിലെ പ്രധാന തെളിവായ നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :