ജാമ്യത്തിനു തൊട്ടു പിന്നാലെ ദിലീപ് വീണ്ടും സിനിമാ സംഘടനയില്‍; ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കി

ജാമ്യം നേടിയതിന് തൊട്ട് പിന്നാലെ ദിലീപിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2017 (16:10 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ തിയേറ്റര്‍ ഉടമകളുടെയും നിര്‍മാതാക്കളുടെയും സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ ജൂലൈ 10നു ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് ദിലീപിനെ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയത്. തുടര്‍ന്ന് വൈസ് പ്രസിഡന്റായ ആന്റണി പെരുമ്പാവൂരിനെ താല്‍ക്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്യുകയാണുണ്ടായത്.

എന്നാൽ, 85 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ച മണിക്കൂറുകൾക്കകമാണ് സംഘടനാ നേതൃത്വം യോഗം ചേർന്നു ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെ എത്തിക്കാന്‍ തീരുമാനിച്ചത്. ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :