വയനാട്ടിലും ഡിഫ്‌തീരിയ സ്ഥിരീകരിച്ചു: യുവതി ആശുപത്രിയില്‍; ആരോഗ്യവകുപ്പ് ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
വയനാട്ടിലും ഡിഫ്‌തീരിയ സ്ഥിരീകരിച്ചു: യുവതി ആശുപത്രിയില്‍; ആരോഗ്യവകുപ്പ് ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
വയനാട്ടിലും ഡിഫ്‌തീരിയ സ്ഥിരീകരിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിക്കുന്നതിനായി യുവതിയുടെ തൊണ്ടയില്‍ നിന്ന് സ്രവം എടുത്തിട്ടുണ്ട്.
രോഗിയുടെ വീട്ടിലുള്ളവര്‍ക്ക് പ്രതിരോധ ഗുളികകള്‍ നല്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഈ മേഖലയില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളവര്‍ കുറവാണ്. അതിനാല്‍, പീച്ചംകോട്, റിപ്പണ്‍, വെള്ളമുണ്ട, കമ്പളക്കാട് പ്രദേശങ്ങളിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.