അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാലിന് തെറ്റിദ്ധാരണ, വഴിപാട് വിവരം പുറത്തു വിട്ടിട്ടില്ല: തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ദേവസ്വം ബോർഡ്
- ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി സംയുക്ത സമിതി അംഗങ്ങള്‍ ഷര്‍ട്ട് ധരിച്ചു പ്രവേശിച്ചു
- കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി
- പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി, കൂടൽമാണിക്യം ജാതിവിവേചന കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്. സംഭവങ്ങള്‍ നടന്ന കടയ്ക്കല്‍ ദേവി ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടതായും മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതി ഉടന്‍ പിരിച്ചുവിടുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ മതസമുദായിക സംഘടനകളുടെയോ കൊടിയോ ചിഹ്നമോ ഇതിന് സമാനമായ കൊടിയോ ചിഹ്നങ്ങളോ പോലും ക്ഷേത്രങ്ങളില്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ബോര്‍ഡ് മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്ര പരിസരത്ത് ഉത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ് കൊടി തോരണങ്ങള്‍ ഉയര്‍ന്നതായി പരാതി ലഭിച്ചിരുന്നു. ഇതില്‍ ക്ഷേത്ര ഉപദേശക സമിതിക്ക് നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ അത് അഴിച്ചുമാറ്റിയില്ലെന്ന് മാത്രമല്ല അന്ന് വൈകുന്നേരം ഗണഗീതം പാടുന്ന സ്ഥിതിയുമുണ്ടായി. വിഷയത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് പഠിച്ച് തിങ്കളാഴ്ച തന്നെ ഉപദേശക സമിതി പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.