തൃശ്ശൂർ പൂരത്തെ അധിക്ഷേപിച്ച് പോസ്റ്റിറ്റു; യുവാവിന് ജോലിയും പോയി മാനവും പോയി

അശ്ലീലചുവയുള്ള വാക്കുമായി ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

Last Modified തിങ്കള്‍, 13 മെയ് 2019 (08:28 IST)
മലയാളികളെ സംബന്ധിച്ചടുത്തോളം തൃശ്ശൂർ പൂരം വലിയ വികാരമാണ്. അപ്പോഴാണ് പൂരത്തെക്കുറിച്ച് മോശമായ വാക്കുകള്‍ ഉപയോഗിച്ചുള്ള യുവാവിന്‍റെ പോസ്റ്റ് വലിയ ചര്‍ച്ചയായത്. അശ്ലീലചുവയുള്ള വാക്കുമായി ഫഹദ് കെ പി എന്ന് പേരുള്ള യുവാവായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

പോസ്റ്റ് വന്നതിന് പിന്നാലെ പൂരപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് പ്രയോഗിച്ചുകൊണ്ട് പൂരത്തെ സ്നേഹിക്കുന്നവര്‍ ഇതിനെതിരെ പ്രതിഷേധിക്കണം എന്നായിരുന്നു ആവശ്യം. ആളുകളുടെ പ്രതിഷേധം ശക്തമായതോടെ യുവാവിന് നഷ്ടമായത് ജോലിതന്നെയാണ്.

ഇയാള്‍ ജോലിചെയ്തിരുന്ന മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്സില്‍ പൂരപ്രേമികള്‍ വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി അറിയിച്ചു. സ്ഥാപനത്തിന് ചീത്ത പേരുണ്ടാക്കിയെന്നുകാട്ടിയാണ് ഫഹദിനെ പുറത്താക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :