രേണുക വേണു|
Last Modified ശനി, 17 ജൂണ്‍ 2023 (08:33 IST)
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വീണ്ടും കൂടി. ഇന്നലെ 79 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആയി. എറണാകുളം ജില്ലയില്‍ വ്യാപകമായി പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേര്‍ക്കാണ് ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനിക്കൊപ്പം സംസ്ഥാനത്ത് എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവരെ അഞ്ച് പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ 11,123 പേരാണ് പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേര്‍ക്ക് ചിക്കന്‍ പോക്‌സ്, 17 പേര്‍ക്ക് മഞ്ഞപ്പിത്തം, രണ്ട് പേര്‍ക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.