അനുബന്ധ വാര്‍ത്തകള്‍
- സ്കൂളുകള്‍ തുറക്കുന്നതിനെ പറ്റി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ യോഗം 17ന്
- സ്കൂളുകൾ ജനുവരിയിൽ തന്നെ തുറക്കും, ആദ്യം 10,12 ക്ലാസുകൾ, താഴ്ന്ന ക്ലാസുകൾക്ക് പരീക്ഷ ഒഴിവാക്കും
- രണ്ടാം ക്ലാസ് വരെ ഹോം വർക്ക് പാടില്ല, സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: കേന്ദ്രത്തിന്റെ പുതിയ നിർദേശം
- തെരഞ്ഞെടുപ്പിന് ശേഷം സ്കൂളുകളിൽ 10, 12 ക്ലാസുകൾ ആരംഭിച്ചേയ്ക്കും
- സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ്, 31 മരണം, 5590 പേർക്ക് രോഗമുക്തി
സ്കൂൾ തുറക്കൽ, തീരുമാനം 17ന് നടക്കുന്ന ഉന്നതതല യോഗത്തിൽ
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം 17ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, പൊതുവിദ്യാഭ്യാസസെക്രട്ടറി എ. ഷാജഹാൻ, വകുപ്പ് സെക്രട്ടറിമാർ എന്നിവരാണ് മുഖ്യമന്ത്രിക്ക് പുറമെ യോഗത്തിൽ പങ്കെടുക്കുന്നത്.
നിലവിൽ 10,12 ക്ലാസുകളിലെ അധ്യാപകരിൽ പകുതി പെർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.അടുത്തമാസത്തോടെ പത്തിലെയും പന്ത്രണ്ടിലെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്കൂൾ തുറക്കുന്നതിനനുസരിച്ച് പ്രാക്ടിക്കൽ ക്ളാസുകളും റിവിഷൻ ക്ലാസുകളും ആരംഭിക്കാനും നേരത്തേ ആലോചിച്ചിട്ടുണ്ട്. അതേസമയം മറ്റ് ക്ലാസുകൾ എപ്പോൾ ആരംഭിക്കണം എന്ന കാര്യവും 17ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും.തദ്ദേശതിരഞ്ഞെടുപ്പിനുശേഷമുള്ള കോവിഡ് വ്യാപനംകൂടി കണക്കിലെടുത്താകും സ്കൂൾ തുറക്കുന്നതിനെ സംബന്ധിച്ച തീരുമാനം ഉണ്ടാവുക