1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Neyyattinkara Thirupuram

തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

Death
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വാട്ടർ അതോറിറ്റി കെട്ടിടത്തിൽ നിന്ന് തൊഴിലാളി വീണു മരിച്ചു. തിരുപുറം കണ്ണിമത്തട്ട് കട്ടനിന്നതിൽ സുനിൽ കുമാർ (45) ആണ് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ വീണു മരിച്ചത്.

ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന സുനിൽ കുമാറിനെ കെട്ടിടത്തിന്റെ പിൻഭാഗത്തു തറയിൽ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനായി ഇനി വച്ച് കയറുന്നതിനിടെ കാൽ വഴുതി വീണതാകാം എന്നാണു പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.  
അടുത്ത ലേഖനം
പോക്‌സോ കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റിലായി