1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Naykkali Mattannur

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു

Death
കണ്ണൂര്‍: കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു. മട്ടന്നൂര്‍ പാളാട്  കൊടോളിപ്രം അമൃതാലയത്തില്‍ അമൃത എന്ന 25 കാരിയാണ് നായ്ക്കാലി പുഴയില്‍ മുങ്ങിമരിച്ചത്.
 
ഇന്ന് രാവിലെ നായ്ക്കാലി ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുളക്കടവിനടുത്തതാണ് സംഭവം. അയല്‍വാസിയായ കുട്ടി പുഴയില്‍ മുങ്ങിയത് കണ്ട് രക്ഷപ്പെടുത്താന്‍ അമൃത പുഴയില്‍ ചാടുകയായിരുന്നു. എന്നാല്‍ അമൃത ചുഴിയില്‍ പെട്ട് മുങ്ങിപ്പോയി മരിക്കുകയാണുണ്ടായത്. മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരിയാണ് അമൃത. 
അടുത്ത ലേഖനം
Kerala Election 2021: അഴീക്കോട് കെ എം ഷാജി ജയിക്കുമോ? തലശേരിയിൽ അട്ടിമറിയോ? - മാതൃഭൂമി എക്‌സിറ്റ് പോൾ സർവേ