ശ്രീനു എസ്|
Last Modified ബുധന്‍, 12 മെയ് 2021 (18:15 IST)
തെക്ക് കിഴക്കന്‍ അറേബ്യന്‍ കടലില്‍
വെള്ളിയാഴ്ച (മെയ് 14ന്) രാവിലെ ഒരു ന്യൂന മര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 15നകം ലക്ഷദ്വീപ് പ്രദേശത്തും തെക്കുകിഴക്കന്‍, കിഴക്കന്‍ അറേബ്യന്‍ കടലിനടുത്തുള്ള പ്രദേശത്തും ഇത് കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്.
മെയ് 16 ഓടെ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും കൂടുതല്‍ തീവ്രത ആര്‍ജ്ജിച്ചു കിഴക്കു മധ്യ അറബിക്കടലിന് മുകളില്‍ ചുഴലിക്കാറ്റായി നിലകൊള്ളാന്‍ ഇടയുണ്ട്. 16ഓടെ കൂടുതല്‍ ശക്തിയോടെ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അറേബ്യന്‍ കടലിന്റെ ആഴക്കടലിലുള്ള മത്സ്യത്തൊഴിലാളികള്‍ മെയ് 14 നകം തീരത്തേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.