സൈബർ തട്ടിപ്പ് ഇരയായവരിൽ 93 പേർ ഐ.റ്റി. വിദഗ്ധർ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 14 മെയ് 2024 (19:29 IST)
തിരുവനന്തപുരം സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വ്യാപകമായ തട്ടിപ്പുകളിലെ ഇരയാവുന്നവരിൽ കൂടുതലും ഐ.റ്റി. പ്രൊഫഷണലുകളാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ആയിരത്തിലേറെ പേരാണ്
ഇത്തരം തട്ടിപ്പുകൾക്ക് ഇരയായത്, ഇവരിൽ തന്നെ 93 പേർ ഐറ്റി വിദഗ്ധരും 65 ഡോക്ടർമാരും 60 ഗവണ്മെൻ്റ് ഉദ്യോഗസ്ഥരുമുണ്ട്.

ഇതിനൊപ്പം 39 അദ്ധ്യാപകരും 31 ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇതുകൂടാതെ 123 വ്യാപാരികളും 93 വീട്ടമ്മമാരും 80 വിദേശ മലയാളികളും 27 പ്രതിരോധ സേനാംഗങ്ങളും 327 മറ്റു സ്വകാര്യ ജീവനക്കാരും ഉൾപ്പെടുന്നു.
ഇക്കാലയളവിൽ സംസ്ഥാനത്തൊട്ടാകെ വിവിധ സൈബർ തട്ടിപ്പുകളിലൂടെ 180 കോടി രൂപയാണ് നഷ്ടമായത്.

കൊച്ചിയിൽ മാത്രം 33 കോടിയുടെ തട്ടിപ്പു നടന്നപ്പോൾ തിരുവനന്തപുരത്ത് 30 കോടിയുടെ തട്ടിപ്പാണ് നടന്നത്. പോലീസിൻ്റെയു അധികാരികളുടെയും നിരന്തരമായ മുന്നറിയിപ്പ് ഉണ്ടായിട്ടും വിദഗ്ധരായവർ പോലും തുടരെത്തുടരെ തട്ടിപ്പിനിരയാവുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :