മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി

Mohanlal
Mohanlal
സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 30 മാര്‍ച്ച് 2025 (13:00 IST)
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ നല്‍കിയ പരാതിയിലാണ് നടപടി. എമ്പുരാന്‍ സിനിമയ്‌ക്കെതിരായ വിമര്‍ശനം സംഘപരിവാര്‍ അനുകൂലികള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപിപ്പിക്കുകയാണ്. അതേസമയം സിനിമയ്ക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി.

ഇന്ന് വൈകുന്നേരം മാനവിയം വീധിയില്‍ സിനിമയെ പിന്തുണച്ചുകൊണ്ട് ഐക്യദാര്‍ഡ്യ പരിപാടി സംഘടിപ്പിക്കും. എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് വ്യാഴാഴ്ചയോടെയാവും തീയേറ്ററുകളില്‍ എത്തുക. ആദ്യ 30 മിനിറ്റുകളില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങളാണ് വെട്ടുന്നത്.

കൂടാതെ കേന്ദ്രസര്‍ക്കാരിനെതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിക്കുന്ന രംഗങ്ങളിലും മാറ്റം വരുത്തും. അതേസമയം ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ എമ്പുരാന്‍ എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :