അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3 പേർക്ക് രോഗമുക്തി
- പത്തനംതിട്ടയില്‍ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
- ഈ നക്ഷത്രക്കാർക്ക് വാശി കൂടുതലായിരിയ്ക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !
- പല്ലികളെ വിട്ടിൽനിന്നും അകറ്റിനിർത്തണോ ? ഈ വിദ്യകൾ നിങ്ങളെ സഹായിയ്ക്കും
- ആരാണ് മികച്ച ഫീൽഡർ, കോഹ്ലിയോ അതോ ജഡേജയോ ? കോഹ്ലിയുടെ മറുപടി ഇങ്ങനെ !
വീട്ടില്‍ ചാരായം വാറ്റി സിനിമാക്കാര്‍ക്ക് വിറ്റു; മലയാള സിനിമാ പ്രവര്ത്തകന് അറസ്റ്റില്‍
വീട്ടില്‍ ചാരായം വാറ്റിയ മലയാളസിനിമ - സീരിയല്‍ പ്രവര്ത്തകന് അറസ്റ്റിലായി. പെരുമ്പാവൂര്‍ ഒക്കല്‍ വട്ടപ്പാറ മണിയെയാണ്(28) എക്സൈസ് സംഘം പിടിച്ചത്. ഇയാള്‍ സിനിമാ പ്രവര്‍ത്തകര്‍ക്കു തന്നെയാണ് വാറ്റ് വിറ്റിരുന്നതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. 250 ലിറ്റര്‍ വാഷും ഒരു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും ഇയാളുടെ വീട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
വീട്ടില്‍ ചാരായം വാറ്റി വില്‍ക്കുന്നുണ്ടെന്ന എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എഎസ് രഞ്ജിത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സീരിയല്‍ പ്രവര്ത്തകന് പിടിയിലാകുന്നത്. എക്സൈസ് സംഘം വീട്ടിലെത്തിയെന്ന് അറിഞ്ഞ ഉടനെ ഇയാള്‍ വീട് പൂട്ടുകയും വാറ്റ് ടോയിലറ്റില്‍ ഒഴിക്കുകയും ചെയ്തു. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി വളരെ താമസിച്ചാണ് വാതില്‍ തുറന്നത്.
വാറ്റിന്റെ ഗന്ധം അറിയാതിരിക്കാന്‍ പാത്രങ്ങള്‍ മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തു. ബാക്കി വന്ന ചാരായമാണ് സംഘത്തിന് ലഭിച്ചത്.