കോഴിക്കോട്|
jibin|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (12:49 IST)
സംസ്ഥാനത്തെ നികുതി വർധനവിനെതിരെ സിപിഎമ്മിന്റെ നിലപാട് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ സംവിധാത്തിന് യോജിച്ചതല്ലെന്ന് കെപിസിസി പ്രസിഡൻറ് വിഎം സുധീരൻ. നേരത്തെ എൽഡിഎഫ് സർക്കാർ അധികാരത്തില്‍ ഇരുന്ന സമയത്തും നികുതി കൂട്ടിയിട്ടുണ്ട്. വ്യവസ്ഥാപിതമായി നിലവില്‍ വന്ന സര്‍ക്കാരില്‍ അർപ്പിതമായ ഉത്തരവാദിത്വമാണ്
മന്ത്രിസഭ നിർവഹിച്ചതെന്നും
വിഎം സുധീരൻ വ്യക്തമാക്കി.
നികുതി വർധനവിലുള്ള ജനങ്ങളുടെ ആശങ്ക കെപിസിസി സർക്കാരിനെ അറിയിക്കുമെന്നും. സിപിഎം കൊലപാതകരാഷ്ട്രീയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ്
നികുതി നിഷേധ സമരവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും സുധീരൻ പറഞ്ഞു. കോഴിക്കോട് നടന്ന ബൂത്ത് പ്രസിഡൻറുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സുധീരന്റെയും കെപിസിസിയുടെയും അനുമതിയോടെയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നികുതി വർധനവ് നടപ്പാക്കിയതെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ സുധീരന്‍ കള്ളക്കളി കളിക്കുകയാണെന്നും എല്ലാ തീരുമാനവും സുധീരന്റെ അനുമതിയോടെയാണ് ഉമ്മന്‍ചാണ്ടി നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.