അനുബന്ധ വാര്‍ത്തകള്‍
- സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇത്തവണ വി.എസ്.അച്യുതാനന്ദന് പങ്കെടുക്കില്ല; ചരിത്രത്തില്‍ ആദ്യമായി
- യുക്രൈന് രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി
- ആര്‍എസ്എസ് നേതാവിനെ പ്രണയിച്ച് ഒളിച്ചോടി വിവാഹിതയായ സിപിഎം പഞ്ചായത്ത് മെംബര്‍ രാജിവച്ചു
- തലശ്ശേരി ഹരിദാസ് വധക്കേസ്: ബിജെപി മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
- കൊന്നത് വീട്ടുമുറ്റത്ത് വെച്ച്: സംഘത്തിൽ അഞ്ച് ആർഎസ്എസ്, ബിജെപി പ്രവർത്തകർ
ഇത്തവണ പതാക ഉയര്‍ത്താന്‍ വി.എസ്. ഇല്ല; പകരം ആനത്തലവട്ടം
സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 9.30-ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന് പതാക ഉയര്‍ത്തും. ഇക്കുറി പതാക ഉയര്‍ത്താന്‍ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന് ഇല്ല. പകരമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ ആനത്തലവട്ടം ആനന്ദന് പതാക ഉയര്‍ത്തുന്നത്. സി.പി.എം. സംസ്ഥാന സമ്മേളനങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വി.എസ്. ആയിരുന്നു പതാക ഉയര്‍ത്തിയിരുന്നത്. വര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഇത്തവണ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. വി.എസ്. പങ്കെടുക്കാത്ത ആദ്യ സിപിഎം സംസ്ഥാന സമ്മേളനമാണ് ഇത്തവണത്തേത്.