കണ്ണൂര്|
aparna shaji|
Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (10:38 IST)
സി പി ഐ എം സ്ഥാർഥിയായി മത്സരിക്കാൻ സാധ്യതയുള്ളവർക്കെതിരെ അടുത്തിടെയായി പോസ്റ്റർ പൊങ്കാലയാണ് നടക്കുന്നത്. മാധ്യമപ്രവർത്തകൻ
നികേഷ് കുമാർ ഇടതുപക്ഷ സ്ഥാർഥിയായി മത്സരിക്കുമെന്ന് വാർത്ത വന്നതിനുശേഷം അദ്ദേഹത്തിനെതിരേയും പോസ്റ്ററുകൾ പ്രത്യപ്പെട്ടു.
കൂത്തുപറമ്പിലെ അഞ്ചു സഖാക്കളെ വകവരുത്തിയ ആളുടെ മകനെ വേണ്ടെന്നും മത്സരിപ്പിക്കരുതെന്നുമാണ് നികേഷ് കുമാറിനെതിരെ അഴീക്കോട് മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററിൽ പറയുന്നത്. നേരത്തേ മാധ്യമപ്രവർത്തകയായ വീണ ജോർജിനെതിരേയും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
സമ്പന്നരുടെ മുന്നിൽ സി പി ഐ എം തരംതാഴരുത് എന്നാരോപിച്ച്
തിരൂറിൽ ഇടതുപക്ഷ സ്ഥാനാർഥിയായി പരിഗണിക്കുന്ന ഗഫൂർ പില്ലിലിക്കെതിരേയും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയ മുകേഷിനെതിരേയും തൃക്കാക്കരയിൽ പരിഗണിച്ചിരിക്കുന്ന സെബാസ്റ്റ്യൻ പോളിനെതിരെയും പോസ്റ്ററുകൾ വ്യാപകമായിരുന്നു.