പി ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടുപോയി; ചോദ്യം ചെയ്യാന്‍ സിബിഐ സംഘം സെന്‍ട്രല്‍ ജയിലിലെത്തി

ജയരാജനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

 കതിരൂര്‍ മനോജ് വധക്കേസ് , സിപിഎം , പി ജയരാജന്‍ , സിബിഐ
കോഴിക്കോട്| jibin| Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (10:57 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രാവിലെ പത്തു മണിയോടെ പ്രത്യേക ആംബുലൻസിൽ റോഡ് മാർഗം കണ്ണൂരിലേക്ക് കൊണ്ടു പോയി.

ഇതിനിടെ ജയരാജനെ ചോദ്യം ചെയ്യുന്നതിനായി സംഘം സെന്‍ട്രല്‍ ജയിലിലെത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ജയരാജനെ ചോദ്യം ചെയ്യുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

മൂന്നു ദിവസം ചോദ്യം ചെയ്യുന്നതിനാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സിബിഐക്ക് അനുമതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ മുതല്‍ മൂന്നു ദിവസത്തേക്ക് ജയിലിലോ ആശുപത്രിയിലോ
സി.ബി.ഐക്ക് ചോദ്യംചെയ്യാനുള്ള അനുമതിയാണ് കോടതി നല്‍കിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :