യുഡിഎഫില്‍ നിന്ന് ആരൊക്കെ പോകും ?; വിളികാത്ത് നിരവധി പേര്‍ - സുപ്രധാന തീരുമാനവുമായി സിപിഎം

യുഡിഎഫില്‍ നിന്ന് ആരൊക്കെ പോകും ?; വിളികാത്ത് നിരവധി പേര്‍ - സുപ്രധാന തീരുമാനവുമായി സിപിഎം

 cpm , Congress , Bjp , Ldf , തെരഞ്ഞെടുപ്പ് , സിപിഎം , എല്‍ഡിഎഫ് , വീരേന്ദ്രകുമാര്‍ , ഫ്രാന്‍സിസ് ജോര്‍ജ്
തിരുവനന്തപുരം| jibin| Last Modified ശനി, 21 ജൂലൈ 2018 (18:41 IST)
2019ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎം ധാരണ. സിപിഎം സംസ്ഥാന സമിതിയിലാണ് സുപ്രധാനം തീരുമാനമുണ്ടായത്.

ഈ മാസം 26ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലാകും ആരെയൊക്കെ കൂടെ കൂട്ടണമെന്ന് തീരുമാനമാകുക.
യുഡിഎഫില്‍ അതൃപ്‌തിയോടെ തുടരുന്നവരെയും മുന്നണിയുടെ ഭാഗമാക്കാന്‍ ശ്രമം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുന്നണിയെ പുറത്തുനിന്നു പിന്തുണയ്‌ക്കുന്ന ജനതാദള്‍ (വീരേന്ദ്രകുമാര്‍ പക്ഷം), ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് – ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ആര്‍. ബാലകൃഷ്ണപിള്ള വിഭാഗം എന്നിവര്‍ക്കാകും കൂടുതല്‍ പരിഗണ ലഭിക്കുക.

യു ഡി എഫിലേക്ക് തിരികെ പോകാന്‍ ഒരു ഘട്ടത്തില്‍ നീക്കം നടത്തിയ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ഇടതിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് വിവരം. കേരളാ കോണ്‍ഗ്രസ് (എം) യു ഡി എഫില്‍ മടങ്ങി എത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയേയും എല്‍ഡിഎഫിന്റെ അടിത്തറയും ശക്തമാക്കുക എന്നതാണ് സിപിഎം ലക്ഷ്യം. ചെറു പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി കീഴ്‌ത്തട്ടു മുതല്‍ കരുത്ത് വര്‍ദ്ധിപ്പിക്കുക എന്ന തന്ത്രമാണ് ഇടതുമുന്നണിക്കുള്ളത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :