നേതാക്കൾക്ക് ധാർഷ്ട്യം; ജനങ്ങളോട് മാന്യമായി പെരുമാറണം, ശൈലി മാറ്റാതെ ഇനി രക്ഷയില്ലെന്ന് സിപിഎം റിപ്പോർട്ട്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തെറ്റ് തിരുത്തൽ കരട് ചർച്ച തുടങ്ങി.

Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (08:52 IST)
നേതാക്കൾ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സിപിഎം റിപ്പോര്‍ട്ട്. സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. പെരുമാറ്റം മാറാതെ ജനങ്ങളോട് അടുക്കാന്‍ കഴിയില്ലെന്നും നേതാക്കളുടെ ശൈലി മാറ്റണമെന്നും റിപ്പോർട്ടിൽ സ്വയംവിമര്‍ശിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തെറ്റ് തിരുത്തൽ കരട് ചർച്ച തുടങ്ങി.

ആറു ദിവസം നീളുന്ന സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. ആദ്യ മൂന്നു ദിവസം സെക്രട്ടറിയേറ്റും പിന്നീടുള്ള മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തൽ, പാർട്ടി തലത്തിലെ വീഴ്ചകൾകൾക്കുള്ള തിരുത്തൽ നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. കൂടാതെ, ആറു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും ചർച്ചയാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :