Last Updated:
ശനി, 4 ജൂലൈ 2015 (13:09 IST)
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.
അത്തരത്തിൽ ഒരു ചർച്ചയും യുഡിഎഫിൽ നടന്നിട്ടില്ലെന്നും
ഏതെങ്കിലും ഘടകകക്ഷികൾക്ക് യുഡിഎഫിലേക്ക് വരണമെങ്കില്‍ അത് അവരാദ്യം പരസ്യമായി പറയട്ടെയെന്നും സുധീരൻ പറഞ്ഞു.
നേരത്തെ അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍ വീക്ഷണത്തില്‍ മുഖപ്രസംഗം എഴുതിയിരുന്നു.