തൊടുപുഴ|
AISWARYA|
Last Modified ചൊവ്വ, 28 നവംബര്‍ 2017 (11:09 IST)
ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കാന്‍
സിപിഐ നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി എംഎം മണി. അതുകൊണ്ടു തന്നെ മാപ്പല്ല ഒരു കോപ്പും പറയില്ലെന്നും മന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫില്‍ തുടരണോ വേണ്ടയോ എന്ന് സിപിഐ ക്ക് തീരുമാനിക്കാമെന്നും എല്‍ഡിഎഫില്‍ നിന്നു പോയാല്‍ അത് സിപിഐക്ക് ക്ഷീണമാകുമെന്നും മണി പറഞ്ഞു.
കയ്യേറ്റക്കാരുടെ മിശിഹയെന്ന ആരോപണം ബഹുമതിയായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ പണം കൈപ്പറ്റിയോ എന്ന മന്ത്രി എംഎം മണിയുടെ പ്രസ്താവനക്കെതിരെ
സിപിഐ രംഗത്ത് വന്നിരുന്നു. മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനാണ് സിപിഐയുടെ പ്രതികരണം അറിയിച്ചത്.
മണി ആരോപണം തെളിയിക്കുകയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ ഇടുക്കി ജില്ലയില്‍ സിപിഐഎമ്മുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് ശിവരാമന്‍ പറഞ്ഞു. മണി പേടിപ്പിച്ചാലൊന്നും സിപിഐ പേടിക്കില്ല. അതിന് കൂലിക്ക് വേറെ ആളെ വിളിക്കേണ്ടി വരുമെന്നും മണി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു.