1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

കുടുംബ വഴക്ക്: ആലപ്പുഴയില്‍ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

Alappuzha
കുടുംബ വഴക്കിനെ തുടര്‍ന്ന് ആലപ്പുഴയില്‍ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ചാരുംമൂട് നൂറനാട് സ്വദേശി ബിന്ദു(29)വിന്റെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ബിന്ദു. 
 
ഇവര്‍ തമ്മില്‍ ഏറെനാളായി വഴക്കാണെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കുമായി രണ്ടുകുട്ടികളുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്