എ കെ ജെ അയ്യര്‍|
Last Updated:
വെള്ളി, 23 ഏപ്രില്‍ 2021 (18:34 IST)
പത്തനംതിട്ട:
പത്തനംതിട്ട ജില്ലയിലെ ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളില്‍ ഈ മാസം ഇരുപത്തെട്ട് അര്‍ദ്ധ രാത്രിവരെ 144 പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പ്രദേശങ്ങളിലെ കോവിഡ്
രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കളക്ടര്‍ എന്‍.തേജ് ലോഹിത റെഡ്ഢി ഈ പ്രഖ്യാപനം നടത്തിയത്.
ഇതനുസരിച്ചു പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂട്ടുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിനൊപ്പം വിവാഹം, മരണ, മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.
കടകള്‍, പൊതുഗതാഗതം, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍, പരീക്ഷകള്‍, ഹോട്ടലുകള്‍ (പാഴ്സലുകള്‍ മാത്രം), വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ കോവിഡ്
പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ഐ.പി.സി 188, 269 പ്രകാരം നിയമ നടപടി സ്വീകരിക്കും.